
ഡൽഹി: ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിനു ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്ന് റെയ്ഡ് സമയത്ത് എന്‍സിബി ഓഫിസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മനു ഭാനുശാലി. മഹാരാഷ്ട്രയ്ക്കു പുറത്തുള്ള സുഹൃത്തില്‍നിന്നാണ് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ചു വിവരം ലഭിച്ചതെന്നും ഇക്കാര്യം കേന്ദ്ര ഏജന്‍സികളെ അറിയിക്കുകയായിരുന്നുവെന്നും ഭാനുശാലി വ്യക്തമാക്കി.
‘കഴിഞ്ഞ കുറെ വർഷങ്ങളായി ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. അതുകൊണ്ടു തന്നെയാണ് കേസില്‍ എന്നെ ലക്ഷ്യമിടുന്നത്. രാജ്യത്തെ യുവതലമുറയെ ലഹരിവിപത്തില്‍നിന്നു രക്ഷിക്കണമെന്നു മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആഡംബര കപ്പലിലെ പാര്‍ട്ടിയില്‍ ഷാറുഖിന്റെ മകന്‍ ആര്യന്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഇതെല്ലാം സംബന്ധിച്ചുള്ള തെളിവുകള്‍ വാട്‌സാപ് ചാറ്റുകളിലുണ്ട്. അന്വേഷണം വന്നാല്‍ ഇതു ഹാജരാക്കും. ലഹരിക്കേസിലെ അറസ്റ്റുമായി ബിജെപിക്കു യാതൊരു ബന്ധവുമില്ല’. ഭാനുശാലി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ജീവന് ഭീഷണിയുണ്ടെന്നും അതിനാലാണ് ഡല്‍ഹിയിലേക്കു വന്നതെന്നും ഭാനുശാലി പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments