ലഖ്നോ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുപിസർക്കാർ. എല്ലാവരും നിയമത്തിന്‍റെ മുൻപില്‍ തുല്യരാണെന്ന് യോഗി ആദ്യനാഥ് പറഞ്ഞു. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ ആരെയും തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. അന്വേഷണം തുടരുകയും ചെയ്യുന്നു. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Also Read:മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ലെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, നിയമം എല്ലാവര്‍ക്കും സംരക്ഷണത്തിന് ഉറപ്പ് നല്‍കുന്നു. അത് ആരായാളും അവരുടെ കൈകളിലെടുക്കേണ്ട ആവശ്യമില്ലെന്നും യോഗി പറഞ്ഞു.
‘അവര്‍ ആരായാലും മൂല്യമുള്ള സന്ദേശവാഹകരല്ല സമാധാനവും ഐക്യവും നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന. നിരവധി മുഖങ്ങള്‍ ഖേരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, അവര്‍ തന്നെയാണ് സംഭവത്തിന് പിന്നിലും. എല്ലാം അന്വേഷണത്തിന് ശേഷം വ്യക്തമാകും’, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments