റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 35 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 51 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: വിവാഹിതയായ യുവതി ബലാത്സംഗത്തിന് ഇരയായി : പൊലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് വീട്ടമ്മ
5,47,532 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,585 പേർ രോഗമുക്തി നേടി. 8,743 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 141 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 43,291,194 ഡോസ് കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.
Post Your Comments