Latest NewsKeralaNews

വെ​ള്ള​പ്പൊ​ക്ക​ത്തിന്റെ പേ​ര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ്: നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടിയ 40 കാരനെ പോലീസിൽ ഏ​ല്‍​പി​ച്ചു

അ​ന്തി​ക്കാ​ട് അ​ഞ്ചാം വാ​ര്‍​ഡി​ലെ പു​ത്ത​ന്‍​കോ​വി​ല​കം വി​ല്ല​യി​ലെ​ത്തി​യ​തോ​ടെ ഇ​യാ​ളി​ല്‍ സം​ശ​യം തോ​ന്നി​യ ചി​ല കു​ടും​ബ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്.

അ​ന്തി​ക്കാ​ട്: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​െന്‍റ പേ​ര് പ​റ​ഞ്ഞ് അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മും​ബൈ സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി അ​ന്തി​ക്കാ​ട് പൊ​ലീ​സി​നെ ഏ​ല്‍​പി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര്‍ ഭോ​സ്​​ലെ​യാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. പാ​ന്‍​റും ഷ​ര്‍​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ള്‍ മും​ബൈ​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ ധ​ന​വും വ​സ്ത്ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ടു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങി​യ​ത്. വീ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്ക് പ​ണ​വും മ​റ്റും ന​ല്‍​കി​യി​രു​ന്നു.

Read Also: ഇനി മന്നത്തിലേക്ക് വരേണ്ടെന്ന് ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് ഷാരൂഖ് ഖാന്‍

അ​ന്തി​ക്കാ​ട് അ​ഞ്ചാം വാ​ര്‍​ഡി​ലെ പു​ത്ത​ന്‍​കോ​വി​ല​കം വി​ല്ല​യി​ലെ​ത്തി​യ​തോ​ടെ ഇ​യാ​ളി​ല്‍ സം​ശ​യം തോ​ന്നി​യ ചി​ല കു​ടും​ബ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. മ​ല​യാ​ളം ചോ​ദി​ച്ച​വ​രോ​ട് ഹി​ന്ദി​യി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞും ഹി​ന്ദി​യി​ല്‍ സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രോ​ട്‌ മ​ല​യാ​ള​വും മ​റ്റും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി മാ​റി മാ​റി പ​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച്‌ ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ന്തി​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button