തിരുവനന്തപുരം: കോഴിക്കോട് ബസ് സ്റ്റാന്റിന്റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്‍ഡ് സമുച്ചയ നിര്‍മ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്വേഷണത്തിന് ഉത്തരവായതാണെന്നും ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് മാറ്റാന്‍ കെഎസ്ആര്‍ടിസി സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘ചെന്നൈ ഐഐടി നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയെ കൊണ്ട് തന്നെ ഈ ബസ്റ്റാന്‍ഡ് നിര്‍മ്മാണം മുഴുവന്‍ നടന്നത് യുഡിഎഫ് കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകള്‍ കെടിഡിഎഫ്സി വഹിക്കേണ്ടി വരും. ഐഐടി റിപ്പോര്‍ട്ട് കൂടി വന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗൗരവം വര്‍ദ്ധിക്കും’- മന്ത്രി പറഞ്ഞു.
Post Your Comments