
ന്യൂയോര്‍ക്ക്: എട്ടുമാസം നീണ്ട ഡേറ്റിംഗ് ആപ്പിലൂടെയുള്ള പ്രണയത്തിന് ശേഷം വിവാഹിതരായി 75 വയസ് കഴിഞ്ഞ ദമ്പതികള്‍. 78 കാരനായ ജിം ആഡംസും 79 കാരിയായ ഓഡ്രി കൗട്ട്സും ആദ്യമായി കണ്ടുമുട്ടിയത് ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു. ജിമ്മിന്റെ മകന്‍ ജെജെ ആഡംസ് ഇവരുടെ വിവാഹ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പ്രണയ കഥ പുറംലോകം അറിഞ്ഞത്.
റിട്ടയേര്‍ഡ് പ്രൊഫസറും ചിത്രകാരനുമാണ് ജിം ആഡംസ്. 38 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ജിമ്മിന്റെ ഭാര്യ മരിച്ചത്. ഓഡ്രി 33 വര്‍ഷമായി വിധവയായി ജീവിക്കുകയായിരുന്നു. കൊവിഡ് സമയത്താണ് റിട്ടയേര്‍ഡ് ഇന്‍ഷുറന്‍സ് ബ്രോക്കറായ ഓഡ്രിയുമായി ജിം പ്രണയത്തിലാകുന്നത്.
ഓഡ്രിയെ കണ്ടെത്തി തന്റെ പ്രണയം അവളോട് തുറന്നു പറയുകയായിരുന്നുവെന്ന് ജിം പറയുന്നു. ചിത്രം വൈറലായതോടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
Post Your Comments