Latest NewsNewsLife StyleSex & Relationships

ലൈംഗിക ഉത്തേജനം വർധിപ്പിക്കാൻ ‘സെക്‌സ്’ ചോക്ലേറ്റുകൾ: പാർശ്വഫലങ്ങൾ അറിയാതെ പോകരുത്

ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്ന ഒരുപാട് വസ്തുക്കൾ വിപണിയിലുണ്ട്. മുരിങ്ങക്കാ, ശിലാജിത്ത് , നായ്ക്കുരണപ്പൊടി, മുതൽ വയാഗ്ര വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. നമ്മൾ ദിവസേനെ കഴിക്കുന്ന പലവിധ ആഹാരസാമഗ്രികൾ നമ്മളറിയാതെ ലൈംഗികമായി നമ്മളെ ഉത്തേജിപ്പിക്കാൻ കഴിവുള്ളവയാണ്. അത്തരത്തിലൊന്നാണ് ‘സെക്‌സ്’ ചോക്ലേറ്റുകൾ.

സെക്സ് ചോക്ലേറ്റ് എന്ന ക്‌ളാസിക് ആഫ്രോഡിസിയാകിനും ഇപ്പോൾ വിപണി വർധിച്ചുവരികയാണ്. ലൈംഗിക ഉത്തേജനം വർധിപ്പിക്കും എന്ന് കരുതപ്പെടുന്ന പല വസ്തുക്കളുടെ ഒരു കോക്ക്ടെയിൽ കലർത്തിയുണ്ടാക്കുന്ന ചോക്ലേറ്റ് ആണ് ഈ ബ്രാൻഡിൽ വിപണിയിൽ എത്തുന്നത്. ഇതിനു ആവശ്യക്കാർ ഏറെയാണ്. ചോക്ലേറ്റിൽ കണ്ടെത്തിയ ഒരു പ്രത്യേക ഹോർമോണിന് പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നല്കാനാവുമെന്നു മുൻപ് പഠനങ്ങൾ തെളിയിച്ചതാണ്. ഈ ചോക്ലേറ്റുകൾ അകത്താക്കുന്നതോടെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹവും വർധിക്കും എന്നും അത് ഉത്തേജനത്തിനു കാരണമാവും എന്നുമാണ് പറയപ്പെടുന്നത്.

Also Read:സംസ്ഥാനത്തെ ആദ്യ വിമാനത്താവള നടത്തിപ്പ് ഇനി മുതൽ അദാനി ഗ്രൂപ്പിന്: വ്യാഴാഴ്ച ഏറ്റെടുക്കും

എന്നാൽ ഇതിനും പാർശ്വഫലങ്ങൾ ഉണ്ടെന്നുള്ളത് മറക്കരുത്. പ്രദേശിക ഉത്തേജന പച്ചമരുന്നുകളും ഫലമൂലാദികളും ഒക്കെ ഉപയോഗിച്ചാണ് ഈ ചോക്ലേറ്റ് നിർമിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് കഴിക്കുന്നയാളിൽ അലർജി ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. ഇങ്ങനെ ലൈംഗികോത്തേജനം ഉണ്ടാകുന്ന ഘടകങ്ങളിൽ പലതും അകത്തു ചെന്നാൽ അമിതമായ ഉത്കണ്ഠ മുതൽ ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പരമാവധി കഴിക്കാവുന്ന ഡോസുകൾ എത്രയാണെന്ന് ചോക്ലേറ്റിനു പുറത്ത് എഴുതിയിട്ടുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button