Latest NewsIndiaNews

ആര്യന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്, പ്രമുഖ നിര്‍മാതാവിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിയില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് ഞെട്ടലിലാണ്. കേസുമായി ബന്ധപ്പെട്ട് സിനിമ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ ഓഫീസിലും വീട്ടിലും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയതാണ് ഇപ്പോള്‍ ബോളിവുഡിനെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

Read Also : വാട്‌സ്ആപ്പില്‍ മുഴുവന്‍ ഫുട്‌ബോളിന്റെ വിവരങ്ങള്‍, ഫുട്‌ബോള്‍ എന്നത് വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷ

കഴിഞ്ഞ ദിവസം ലഹരി മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സബര്‍ബന്‍ പോവായില്‍ നിന്നും അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്. പതിനെട്ട് പേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആഡംബര കപ്പലിലെ റെയ്ഡില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകള്‍, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവ എന്‍ സി ബി പിടിച്ചെടുത്തിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസില്‍ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കൊര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന്‍ സമര്‍പ്പിച്ചിരുന്ന ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button