Latest NewsNewsSaudi ArabiaInternationalBahrainGulf

ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ

മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോണാക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ബഹ്റൈൻ അറിയിച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണവും പണവും തട്ടി: യുവാവ് പിടിയില്‍

ഹൂതി ആക്രമണങ്ങളിൽ നിന്ന് ദേശീയ സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് പ്രതിരോധ കവചം തീർക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ പൂർണ്ണ പിന്തുണ ഉറപ്പു നൽകി. രാജ്യത്തിനും ജനങ്ങൾക്കും വസതുവകകൾക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കാനും ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ടെർമിനലിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകരുകയും ചെയ്തു. ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേന തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിനുള്ളിൽ പതിച്ചിരുന്നു.

യമനിലെ സഅദയിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന അറിയിച്ചിരുന്നു. മുൻപും വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്.

Read Also: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: കുല്‍ഗാമില്‍ വെടിവെയ്പ്പില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button