മലപ്പുറം: കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്ന നിലയിലും ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കൂട്ടുകാരോടൊത്ത് കടവിൽ വർത്തമാനം പറഞ്ഞു കുളിക്കുന്നതിനിടെ ആസിഫും റയ്ഹാനും ഒഴുക്കിൽപെടുകയായിരുന്നു.
പാലത്തിലൂടെ പോകുന്നവർ കുട്ടികളുടെ നിലവിളി കേട്ട ഉടൻ നാട്ടുകാരെയും അഗ്‍നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. അഗ്‍നിരക്ഷാ സംഘം സ്ഥലത്തെത്തി പെട്ടെന്നു നാട്ടുകാരുമായി ചേർന്നു തിരച്ചിൽ ആരംഭിച്ചു . വൈകിട്ട് 6.20 ഓടെ ആസിഫിന്റെ മൃതദേഹം കടവിനു 30 മീറ്റർ താഴെനിന്നു കണ്ടെടുത്തു. പുഴയിൽ വീണ മരത്തിന്റെ ചില്ലകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കോട്ടപ്പടി താലൂക്ക് ബ്ലോക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. റയ്ഹാനായി രാത്രിയിലും തിരച്ചിൽ തുടർന്നു. അഗ്‍നിരക്ഷാ സേനയിലെ മുങ്ങൽ വിദഗ്ധരടക്കം കടവിനു താഴെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും തിരഞ്ഞെങ്കിലും വെളിച്ചത്തിനുള്ള സൗകര്യങ്ങൾ കുറഞ്ഞതോടെ രാത്രി പത്തോടെ തിരച്ചിൽ നിർത്തുകയായിരുന്നു. റയ്ഹാനായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും.
Post Your Comments