തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നു. രാജ്യത്തെ താപനിലയങ്ങളില്‍ കല്‍ക്കരിയുടെ കുറവ് മൂലം ഉത്പ്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. ദിവസം 200 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് കേരളത്തില്‍ ഉണ്ടായത്.
Read Also : ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ
ഉപഭോഗം കുറവായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സമയമായ വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെ കരുതലോടെ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമാണ്.
കേരളം പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വില കൂടിയ വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. ജലപദ്ധതികളുടെ ഉത്പ്പാദനവും കൂട്ടി. മഴയെ തുടര്‍ന്ന് അണക്കെട്ടുകളില്‍ നീരൊഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തില്‍ പരമാവധി ഉത്പ്പാദനം നടത്തുന്നുണ്ട്. വൈദ്യുതി കൂടുതലായി വേണ്ടി വരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ കഴിവതും പീക്ക് സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബിയുടെ അറിയിപ്പില്‍ പറയുന്നു.
Post Your Comments