ജെറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിദ് സമുച്ചയത്തില്‍ ജൂതന്മാരുടെ മൗന പ്രാര്‍ത്ഥന ക്രിമിനല്‍ നടപടിയല്ലെന്ന ഇസ്രയേല്‍ കോടതി വിധിക്കെതിരെ പലസ്തീന്‍ രംഗത്ത്. അല്‍ അക്സ സമുച്ചയത്തിലെ നിശബ്ദ പ്രാര്‍ത്ഥനയെ ക്രിമിനല്‍ നടപടിയായി കണക്കാക്കാനാവില്ലെന്ന് ജെറുസലേം മജിസ്ട്രേറ്റ് കോടതി പറഞ്ഞതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ഇസ്രയേല്‍ കോടതി ഉത്തരവിനെ അപലപിച്ച് പലസ്തീന്‍ ജനത രംഗത്തെത്തി.
അറബ് രാഷ്ട്രങ്ങള്‍ പലസ്തീനികള്‍ക്കൊപ്പം നിലകൊള്ളണമെന്നന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം സ്തായേഹ് വ്യക്തമാക്കി. വിശുദ്ധ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേലിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍-അഖ്‌സ പള്ളി പരിസരം ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും ജൂതന്മാരുടെ ഏറ്റവും വിശുദ്ധമായ സ്ഥലവുമാണ്. പുരാതന ജൂത ക്ഷേത്രങ്ങളുടെ സ്ഥാനമായതിനാല്‍ അതിനെ ടെമ്പിള്‍ മൗണ്ട് എന്നാണ് വിളിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ വൈകാരിക പ്രഭവകേന്ദ്രമാണിത്. അനൗപചാരിക ധാരണകള്‍ അനുസരിച്ച്, ജൂതന്മാര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ലായിരുന്നു.
Post Your Comments