അരുണാചൽ പ്രദേശ്: അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈന്യവും തമ്മിൽ വീണ്ടും സംഘർഷം. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യൻ സേന തടഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ചൈനീസ് സൈന്യവുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ ഏർപ്പെട്ടതായും സൂചന ഉണ്ട്. അതിർത്തിയോട് ചേർന്ന് 200 ഓളം ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ലോക്കൽ കമാൻഡേർസിന്റെ ഇടപെട്ട് പ്രശനത്തിന് പരിഹാരം കണ്ടതോടെ സംഘർഷം ഒഴിവായി. ഏതാനും മണൂക്കൂറുകൾ നീണ്ടു നിന്ന ഏറ്റമുട്ടലിൽ ഇന്ത്യൻ സേനയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ ഏതാനും ചൈനീസ് സൈനികരെ ഇന്ത്യൻ സേന തടവിൽ വെച്ചതായും റിപ്പോർട്ടുണ്ട്.
Also Read: പ്രേതത്തെ സ്വർണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ നാല് പവന്റെ മാല തട്ടിയെടുത്ത് യുവാവ്
അതേസമയം, ഉഭയകക്ഷി കരാറുകളിലും പ്രോട്ടോക്കോളുകളിലും ഉറച്ചുനിൽക്കുമ്പോൾ കിഴക്കൻ ലഡാക്കിന്റെ അതിർത്തിയിൽ ശേഷിക്കുന്ന പ്രശ്നത്തിൽ നേരത്തെയുള്ള പരിഹാരത്തിന് ചൈനയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പെരുമാറ്റവും ഏകപക്ഷീയമായ നടപടികളും പ്രദേശത്ത് സമാധാനത്തിനും ശാന്തിക്കും ഭംഗം വരുത്തിയെന്ന് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് ഭാഗത്തുനിന്നുള്ള കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരം സൈനിക വശങ്ങളെക്കുറിച്ച് തനിക്ക് പ്രതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഉഭയകക്ഷി ഉടമ്പടികളും പ്രോട്ടോക്കോളുകളും പൂർണ്ണമായി പാലിച്ചുകൊണ്ട്, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചൈന പ്രവർത്തിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, ബാഗ്ചി ഒരു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Post Your Comments