Latest NewsNewsIndia

കൊവിഡൊക്കെ എന്ത് ? ഇന്ത്യയിലെ സമ്പന്നരുടെ ആസ്തിയിൽ 50 ശതമാനം വർധന

 

ഡൽഹി: കൊവിഡ് കാലത്ത് ദശലക്ഷക്കണക്കിന് സാധാരണക്കാർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടപ്പോഴും ഫോർബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആസ്തി 257 ബില്യൺ ഡോളർ ഉയർന്നതായി റിപ്പോർട്ടുകൾ. 50 ശതമാനം വർധനയാണ് ഉണ്ടായത്. ഇപ്പോൾ ഈ നൂറ് പേരുടെ ആകെ ആസ്തി 775 ബില്യൺ ഡോളറാണ്.

Also Read: സൈലൻസറിൽ അമിതശബ്‍ദമുണ്ടാക്കാനായി രഹസ്യ സ്വിച്ച്: എംവിഡിയുടെ കണ്ണുതള്ളി

റെക്കോർഡ് മുന്നേറ്റം കാഴ്ചവെച്ച ബിഎസ്ഇയും ഡിജിറ്റൽ സേവന രംഗത്തെ വർധിക്കുന്ന ആവശ്യവും ഇന്ത്യയിലെ അതിസമ്പന്നർക്ക് തുണയായി. മഹാമാരിക്കാലത്തും അതിസമ്പന്നർക്ക് അത് തിരിച്ചടിയായില്ല. ഫോർബ്സിന്റെ പട്ടികയിൽ തുടർച്ചയായ 14ാമത്തെ വർഷവും മുകേഷ് അംബാനി തന്നെയാണ് മുന്നിൽ. 92.7 ബില്യൺ ഡോളറാണ് ആകെ ആസ്തി. ഒരു വർഷത്തിനിടെ നാല് ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. റിലയൻസിന്റെ കുതിപ്പാണ് ഇദ്ദേഹത്തിന് നേട്ടമായത്.

ഇന്ത്യയിലെ അതിസമ്പന്നരിൽ തുടർച്ചയായ മൂന്നാമത്തെ വർഷവും രണ്ടാം സ്ഥാനം നിലനിർത്തിയ ഗൗതം അദാനി. 74.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. കഴിഞ്ഞ വർഷം ഇത് 25.2 ബില്യൺ ഡോളർ മാത്രമായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഇദ്ദേഹത്തിന്റെ എല്ലാ ലിസ്റ്റഡ് കമ്പനികളും ഓഹരി വിപണിയിൽ മുന്നേറിയതാണ് വളർച്ചയ്ക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button