മസ്‌കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന വീടുകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാൻ മന്ത്രിതല സമിതി. ഓരോ വീടുകൾക്കും ആയിരം ഒമാനി റിയാൽ അടിയന്തര പ്രാഥമിക സഹായമായി നൽകാനാണ് ഒമാൻ മന്ത്രിതല സമിതിയുടെ തീരുമാനം.
ഷഹീൻ ചഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ നിന്നും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ട് വരുവാനുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുകയാണ്. റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഒമാനിൽ നടന്നു വരുന്നത്.
Read Also: ‘ഉളുപ്പുണ്ടെങ്കില്‍ ആ പരാതി എന്തായെന്ന് വെളിപ്പെടുത്തണം’: വി ഡി സതീശനെതിരെ പി വി അൻവർ
അതേസമയം ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്‌കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചത്. ബർക്ക, സഹം മുതലായ മേഖലകളിലും വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
Post Your Comments