KeralaLatest NewsNews

ധൂർത്ത് നിർത്തി ലൈഫ് പദ്ധതിയ്ക്ക് പണം നൽകണം: സർക്കാരിന് കത്ത് അയച്ച് ലൈഫ് മിഷൻ സിഇഒ

ലൈഫ് പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷത്തിൽ ഒന്നരലക്ഷം വീടുകൾ നിർമ്മിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ പണം അനുവദിക്കാത്തതിനാൽ ഭവനനിർമ്മാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ലെന്ന് ലൈഫ് മിഷൻ സിഇഒ. ഇക്കാര്യം ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ സിഇഒ സർക്കാരിന് കത്ത് അയച്ചു. ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്ന ഏജൻസികൾക്ക് തുക അനുവദിക്കാൻ കഴിയുന്നില്ലെന്നും ഗുണഭോക്താക്കൾക്ക് സഹായം അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കത്തിൽ പറയുന്നു.

ലൈഫ് പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷത്തിൽ ഒന്നരലക്ഷം വീടുകൾ നിർമ്മിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇതിനായി 1,035 കോടി രൂപ മാറ്റിവെച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു വീടിന് നാല് ലക്ഷം രൂപ ആകെ ചെലവഴിക്കുന്നതിൽ ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നത്. എന്നാൽ, ഈ തുക പോലും സർക്കാർ നൽകുന്നില്ലെന്നാണ് ലൈഫ് മിഷൻ സിഇഒ നൽകിയ കത്തിൽ പറയുന്നത്. സർക്കരിന്റെ അനാവശ്യ ധൂർത്ത് നിർത്തി ലൈഫ് പദ്ധതിയ്ക്ക് പണം നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Read Also  :  ലഖിംപൂര്‍ ഖേരി സംഭവം: കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി

സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ല. ഭവന സമുച്ചയങ്ങളുടെ നിർമാണത്തിനായി 320 കോടി അറുപത്തിയൊന്ന് ലക്ഷം രൂപ അനുവദിക്കണമെന്ന് ലൈഫ് മിഷൻ സിഇഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ആകെ അനുവദിച്ചിരിക്കുന്നത് മൂന്ന് കോടി 87 ലക്ഷം രൂപ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button