Latest NewsNewsInternationalCrime

അവതാരകന്‍ കവിത ചൊല്ലി: ടി വി ചാനൽ അടച്ചുപൂട്ടി സർക്കാർ, അവതാരകന്‍ അറസ്റ്റിൽ

ടുണീഷ്യ: ഏകാധിപത്യത്തിന് എതിരായ കവിത ചൊല്ലിയതിന്റെ പേരിൽ ടുണീഷ്യയിൽ ടി വി ചാനൽ അടച്ചുപൂട്ടി. ടുണീഷ്യയിലെ പ്രധാന ടിവി ചാനലുകളിലൊന്നായ സിതൂണ ടി വി ചാനലാണ് സർക്കാർ അടച്ചുപൂട്ടിയത്.

Also Read: നോര്‍ക്ക റൂട്ട്സ്: സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇനി എളുപ്പത്തിൽ ജോലി നേടാം

രാജ്യ സുരക്ഷയെ അപകടത്തിലാക്കി എന്നാരോപിച്ച് സൈന്യം അവതാരകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചാനല്‍ അവതാരകനായ അമര്‍ അയാദിനെയാണ് കവിത ചൊല്ലിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. പ്രമുഖ ഇറാഖി കവി അഹമ്മദ് മതാറിന്റെ ഭരണാധികാരി എന്ന കവിത ഞായറാഴ്ച അമര്‍ ചാനലില്‍ ആലപിച്ചിരുന്നു. ഏകാധിപത്യ പ്രവണതകളെ രൂക്ഷമായി പരിഹസിക്കുന്ന കവിതയാണ് ഇത്. ഇത് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സൈന്യം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റ് പിരിച്ചു വിടുകയും ഭരണം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും ചെയ്ത പ്രസിഡന്റ് ഖൈസ് സഈദിന്റെ ഏകാധിപത്യ വിരുദ്ധ പ്രവണതകളുടെ വിമര്‍ശകനാണ് അമര്‍ അയാദ് എന്ന അവതാരകന്‍.
പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും ഈയടുത്തായി അറസ്റ്റ് ചെയ്ത് തടവിലിട്ടിരുന്നു. അതിലെ അവസാന സംഭവമാണിത്.

shortlink

Post Your Comments


Back to top button