Latest NewsNewsInternational

സ്വകാര്യത അപകടത്തിൽ: 14 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ വീണ്ടും ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ

ആപ്പ് നിർമ്മാതാക്കളും പ്ലേ സ്റ്റോർ ഓപ്പറേറ്ററും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല

ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ജനപ്രിയ ആപ്പുകൾ വീണ്ടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റചോർത്തുന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 140 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ഒരു ഡസനിലധികം ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളാണ് സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഫയർബേസ് പ്ലാറ്റ്ഫോമിൽ 142.5 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്ത 14 മുൻനിര ആൻഡ്രോയ്ഡ് ആപ്പുകൾ തെറ്റായി കോൺഫിഗർ ചെയ്തിട്ടുണ്ടെന്നും ആപ്പുകൾ ശരിയായി കോൺഫിഗർ ചെയ്തിട്ടില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സൈബർ ന്യൂസിന്റെ വിശകലനത്തിൽ വ്യക്തമാക്കുന്നു.

ഫയർബേസ് തെറ്റായ സാഹചര്യത്തിൽ, കോൺഫിഗറേഷൻ ഇമെയിൽ, ഉപഭോക്താവിന്റെ പേര്, പാസ്സ്‌വേർഡ് പോലുള്ള സെൻസിറ്റീവ് ഡാറ്റ ചോർത്താൻ ആപ്പുകൾക്ക് സാധിക്കും. തങ്ങളുടെ കണ്ടെത്തലുകളെക്കുറിച്ച് അറിയിക്കുന്നതിനും വിവരങ്ങൾ ചോർത്തുന്ന ആപ്പുകളുടെ ഡാറ്റാബേസ് മാറ്റം വരുത്തുന്നതിനും ഗൂഗിളുമായി ബന്ധപ്പെട്ടതായി സൈബർ ന്യൂസ് അറിയിച്ചു.

അതേസമയം സൈബർ ന്യൂസ് ഈ വിവരം പ്രസിദ്ധപ്പെടുത്തുന്നത് വരെയും ആപ്പ് നിർമ്മാതാക്കളും പ്ലേ സ്റ്റോർ ഓപ്പറേറ്ററും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. തൽഫലമായി 14 ആൻഡ്രോയിഡ് ആപ്പുകളിൽ 9 എണ്ണം ഇപ്പോഴും ഡാറ്റ ചോർത്തുന്നതായും അത് 30 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ബാധിക്കുന്നതായും സൈബർ ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

ഗുരുതരമായി ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ

യൂണിവേഴ്സൽ ടിവി റിമോട്ട് കൺട്രോൾ: 100 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഇത് തനിയെ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി.
ഫൈൻഡ് മൈ ചൈൽഡ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ദശലക്ഷത്തിലധികം തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഈ ആപ്പ് ഒരു ഫോൺ ട്രാക്കറായിരുന്നു.
ഇതോടൊപ്പം ഡാറ്റ ചോർത്തുന്ന അപ്പുകളായ ഹൈബ്രിഡ് വാരിയർ, റിമോട്ട് ഫോർ റോകൂ, കോഡ് മാറ്റിക്സ് തുടങ്ങിയവ ഒരു കോടിയിലധികം പേർ ഇൻസ്റ്റാൾ ചെയ്തതായും സൈബർ ന്യൂസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button