മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം സെല്‍ഫി എടുത്ത അജ്ഞാതന്‍ സ്വകാര്യ ഡിറ്റക്ടീവ് എന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്. കെ.പി. ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണ് ആര്യനൊപ്പമുള്ള ചിത്രത്തില്‍ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ ബി.ജെ.പി. വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയെയും വീഡിയോയില്‍ കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍.സി.ബിയുടെ ഓപ്പറേഷനില്‍ പുറത്തു നിന്നുള്ള ആളുകള്‍ എങ്ങനെ ഉള്‍പ്പെട്ടെന്നും മാലിക് ചോദിച്ചു. കെ.പി. ഗോസാവിയാണ് എന്‍.സി.ബി ഓഫീസിലേക്ക് ആര്യന്‍ ഖാനെ കയ്യില്‍ പിടിച്ചു കൊണ്ടുവന്നതെന്നും മാലിക് പറഞ്ഞു. പല വീഡിയോകളിലും മനീഷ് ഭാനുശാലി ഉള്ളതായി വ്യക്തമാണ്. വ്യാജ ലഹരിമരുന്ന് വേട്ടയിലൂടെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മാലിക്കിന്റെ ആരോപണങ്ങള്‍ മനീഷ് ഭാനുശാലി നിഷേധിച്ചു. ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റും ഉള്‍പ്പെടെ എട്ടുപേരാണ് ലഹരി മരുന്നു കേസില്‍ അറസ്റ്റിലായത്.
Post Your Comments