ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്‌ത്തിയ മലാല യൂസഫ്‌സായിക്കെതിരെ അഫ്ഗാനിസ്ഥാൻ ജനത. ട്വറ്ററിലൂടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഭിനന്ദിച്ച് മലാല രംഗത്തെത്തിയിരിക്കുന്നത്. ‘സ്ത്രീകൾ വിദ്യാഭ്യാസം നേടരുത് എന്ന ആശയം ഇസ്ലാമികമല്ല. എന്നാൽ,താലിബാൻ ഇത് നിഷേധിക്കുന്നു. ആ നിലയ്‌ക്ക് പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഇമ്രാൻ ഖാനെ അഭിനന്ദിക്കണം’- എന്നായിരുന്നു മലാലയുടെ ട്വീറ്റ്.
ബിബിസിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിരോധിച്ചതിനെ ഇമ്രാൻ ഖാൻ ‘അനിസ്ലാമികം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ‘താലിബാൻ സ്ത്രീകളെ സ്കൂളുകളിൽ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നു. സ്ത്രീകൾ വിദ്യാഭ്യാസം നേടരുത് എന്ന ആശയം ഇസ്ലാമികമല്ല. അതിന് മതവുമായി യാതൊരു ബന്ധവുമില്ല’- എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. ഇതിനെയാണ് മലാല പുകഴ്‌ത്തി പറഞ്ഞിരിക്കുന്നത്.
Read Also : വായ്നാറ്റത്തിന് പ്രതിവിധി ‘നാരങ്ങ’
ഇതോടെ, മലാല ഒരു അഫ്ഗാൻ വനിതയല്ല, മറിച്ച് പാകിസ്താനിയാണ് എന്നാണ് അഫ്ഗാനികൾ പറയുന്നത്. അഫ്ഗാനികൾക്കുവേണ്ടി സംസാരിക്കുന്നതും താലിബാൻ അനുകൂലികൾക്ക് നന്ദി പറയുന്നതും നിർത്തണമെന്നും അഫ്ഗാനികൾ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. തികഞ്ഞ കപടഭക്തിയാണ് മലാല കാണിക്കുന്നത്. താലിബാൻ പ്രഖ്യാപിച്ച ‘വിശുദ്ധ യുദ്ധം’ ന്യായമാണെന്ന് പ്രശംസിക്കുകയാണ് മലാല ചെയ്യുന്നതെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് ഇസ്ലാമിൽ എപ്പോൾ മുതൽ ന്യായീകരിക്കപ്പെട്ടു?. ട്വീറ്റിൽ അസംബന്ധങ്ങൾ എഴുതുന്നതിനേക്കാൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അഫ്ഗാനികൾ പറയുന്നു.
Post Your Comments