ThiruvananthapuramLatest NewsKeralaNews

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി: സ്ത്രീകൾക്കെതിരെ അധിക്ഷേപം ഉയർന്നാൽ കർശന നടപടി സ്വീകരിക്കും

 

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അധിക്ഷേപം ധാരാളം പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. . ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Also Read: ശക്തമായ മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത

പ്രണയ നൈരാശ്യം അതിക്രമങ്ങളിലേക്ക് കടക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇത്തരം പരാതികളിൽ നടപടിയോടൊപ്പം എതിർകക്ഷിയുടെ നീക്കങ്ങൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിശുദ്ധ പ്രണയങ്ങൾ കൊലപാതകത്തിൽ എത്താതിരിക്കാനുള്ള ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശുദ്ധ പ്രണയത്തെ കൊലപാതകത്തില്‍ എഴുതുന്ന സാഹചര്യം ഒഴിവാക്കണം. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. സോഷ്യൽ പൊലീസിംഗ് ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നതായും പി.പി.ചിത്തരഞ്ജൻ, കെ.ശാന്തകുമാരി, കാനത്തിൽ ജമീല, ഡി.കെ. മുരളി, എ.സി.മൊയ്തീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button