Latest NewsKeralaNews

ക്യാമ്പസ് തീവ്രവാദ റിക്രൂട്ട്മെന്റ് പരാമർശം: വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട് : കേരളത്തിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടെ സിപിഎം നേതൃത്വം നിലപാട് തിരുത്തി പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവണമെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടി ആത്മാര്‍ഥതയോടെയാണെങ്കില്‍ പാര്‍ട്ടിയെ തിരുത്താന്‍കൂടി അദ്ദേഹം തയ്യാറാവണമെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തില്‍ പലപ്പോഴും സംഘപരിവാറിന്റെ നാവായി സിപിഎം മാറുകയാണെന്നും പോപ്പുലർ ഫ്രണ്ട് പറഞ്ഞു. വര്‍ഗീയത ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് വഴി തെളിച്ചുനല്‍കുന്ന നിലപാടുകളാണ് പലഘട്ടങ്ങളിലായി സിപിഎം നേതൃത്വം നടത്തിയിട്ടുള്ളത്. ഇതില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പങ്ക് ചെറുതല്ല. അദ്ദേഹം നടത്തിയിട്ടുള്ള ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വ്യക്തമാക്കി.

Read also  :  കോവിഡാനന്തര ചികിത്സ: ഒരുമാസം സൗജന്യമായി നല്കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമീപനമാണ് മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പറഞ്ഞു. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്ന നിലപാടാണിത്. സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായ ഘട്ടങ്ങളില്‍ മൗനം തുടരുന്നത് അഭികാമ്യമല്ലെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button