Latest NewsNewsIndia

പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമായി എത്തിയ ബോട്ട് ലക്ഷദ്വീപിന് സമീപം പിടിച്ചെടുത്ത സംഭവം:ഒരാള്‍ പിടിയില്‍

കൊച്ചി: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമായി എത്തിയ ബോട്ട് ലക്ഷദ്വീപിന് സമീപം പിടിയിലായ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മുന്‍ എല്‍.ടി.ടി.ഇ അംഗമാണ് പിടിയിലായത് . തമിഴ്നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാള്‍ മുന്‍പ് എല്‍.ടി.ടി.ഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read Also : രഹസ്യബന്ധം ചോദ്യം ചെയ്തു: 17കാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി, പ്രതിയുടെ ഭാഗം ചേർന്ന് അമ്മ

മാര്‍ച്ച് 25നാണ് പാകിസ്ഥാനില്‍ നിന്ന് ഏതാണ്ട് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കും ആയിരം തിരകളും കണ്ടെടുത്തിരുന്നു. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവി ഹന്‍സി എന്ന് പേരായ ബോട്ട് കോസ്റ്റ് ഗാര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് കസ്റ്റഡിയിലെടുത്തത്

എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button