ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരാമർശവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് കര്‍ഷകരെ ആക്രമിച്ചതെന്നും കര്‍ഷകരെ കൈകാര്യം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ഹരിയാന മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 189 പുതിയ കേസുകൾ
‘പ്രധാനമന്ത്രി മൗനം വെടിയുമെന്ന് പ്രതീക്ഷിക്കാമോ? ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള പ്രസംഗങ്ങള്‍ വിദേശ സദസുകളെ മാത്രം ഉദ്ദേശിച്ചുള്ളതാണോ? ധീരന്മാരായ കര്‍ഷകരുടെ ത്യാഗം വെറുതെയാവില്ല’- അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത് അപലപനീയമാണെന്നും രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് വണ്ടി ഇടിക്കുകയായിരുന്നു . നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
Post Your Comments