പുരുഷന്മാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലൈംഗിക പ്രശ്‌നങ്ങള്‍. ലൈംഗിക ജീവിതത്തിലെ പാകപ്പിഴകള്‍ കുടുംബജീവിതത്തിലേക്ക് പടരുന്നത് പലപ്പോഴും വിവാഹമോചനത്തിലേക്ക് വരെ നയിക്കാം. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ നേരിടാറുണ്ട്. അത്തരത്തിൽ പുരുഷന്മാര്‍ സാധാരണയായി നേരിടുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ശീഘ്രസ്ഖലനം
പുരുഷന്മാരില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന ലൈംഗിക പ്രശ്‌നമാണ് ശീഘ്രസ്ഖലനം. ലൈംഗികബന്ധ സമയത്ത് ലിംഗം യോനിയിലേക്കു പ്രവേശിച്ച ശേഷം വളരെ പെട്ടെന്ന് (സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ താഴെ) സ്ഖലനം സംഭവിക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. ഇത് പലപ്പോഴും പങ്കാളിക്ക് അതൃപ്തിയും നിരാശയും ഉണ്ടാക്കും. ആഗോളതലത്തില്‍ 30 ശതമാനം പുരുഷന്മാര്‍ക്കും ശീഘ്രസ്ഖലനം ഉണ്ടാകുന്നതായി അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു.
അമിതമായ സമ്മര്‍ദം, വിഷാദം, പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, അമിതമായ ഉത്കണ്ഠ, ആകാംക്ഷ എന്നിവ ശീഘ്രസ്ഖലനത്തിന് കാരണമാകാം.
ഉദ്ധാരണശേഷിക്കുറവ്
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ലിംഗം ശരിയായി ഉദ്ധരിക്കാതെ വരികയോ ഉദ്ധാരണം ഏറെ നേരത്തേക്ക് നിലനിര്‍ത്താന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് ഉദ്ധാരണശേഷിക്കുറവ്. വാര്‍ധക്യം, നാഡീവ്യൂഹസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഇതിനു കാരണമാകാം.
ലൈംഗികാസക്തി കുറവ്
ലൈംഗിക ബന്ധത്തോടുള്ള താത്പര്യം പുരുഷന്മാരില്‍ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. എന്നാല്‍ ദീര്‍ഘനാളത്തേക്കുള്ള ലൈംഗികാസക്തിക്കുറവ് ഗൗരവത്തോടെ എടുക്കേണ്ട പ്രശ്‌നമാണ്. ശരീരത്തിലെ കുറഞ്ഞ ടെസ്റ്റോസ്‌റ്റെറോണ്‍ തോതും ആന്റി ഡിപ്രസന്റുകള്‍ പോലുള്ള ചില മരുന്നുകളും ഇതിനു കാരണമാകാറുണ്ട്.
Read Also : കണ്ണുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരി
ഹോര്‍മോണ്‍ കുറവ്
50 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണ്‍ തോത് കുറഞ്ഞു വരും. ഇത് ക്ഷീണത്തിനും കുറഞ്ഞ ലൈംഗികചോദനയ്ക്കും പേശികളുടെ സാന്ദ്രതക്കുറവിനും ഉദ്ധാരണപ്രശ്‌നത്തിനുമൊക്കെ കാരണമാകും. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ലൈംഗികശേഷി വര്‍ധിപ്പിക്കാനും സഹായകമാണ്.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ കൊഞ്ച്, ഞണ്ട്, റെഡ് മീറ്റ്, ബീന്‍സ്, പപ്പായ, ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍, ട്യൂണ, ചിക്കന്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ലൈംഗികശേഷി മെച്ചപ്പെടുത്തും.
Post Your Comments