ലക്നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.
പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.
Read Also : മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
കർഷകർ കൊല്ലപ്പെട്ട ലംഖിപുർ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സീതാപുരിലെ ഹർഗാവിലെ ഗെസ്റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്ക നിരഹാര സമരത്തിലായിരുന്നു.
Post Your Comments