തിരുവനന്തപുരം : പ്ലസ്ടു വിദ്യാര്‍ത്ഥിനി ആല്‍ഫിയയെ മരണത്തിലേയ്ക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം കാമുകന് ജിഷ്ണുവിനെന്ന് ബന്ധുക്കള്‍. വിഷം കഴിച്ചെന്ന് ആല്‍ഫിയ കാമുകനെ അറിയിച്ചിട്ടും രക്ഷിക്കാനുള്ള ശ്രമംപോലുമുണ്ടായില്ലെന്ന് ഇവര്‍ ആരോപിച്ചു.
Read Also : 300 രൂപ കടം വാങ്ങിച്ചത് തിരികെ നൽകിയില്ല: 5 പേർ ചേർന്ന് യുവാവിനെ വെട്ടി കൊന്നു
കോവിഡ് ചികിത്സക്കിടെയാണ് ആംബുലന്‍സ് ജീവനക്കാരനായ ജിഷ്ണുവും ആല്‍ഫിയയും പ്രണയത്തിലാകുന്നത്. മറ്റ് ബന്ധങ്ങളുള്ള ജിഷ്ണു തന്നെ ചതിക്കുകയായിരുന്നെന്ന് അറിഞ്ഞതോടെ ആല്‍ഫിയ തകര്‍ന്ന് പോയി. ചതിച്ചാല്‍ ജീവനൊടുക്കുമെന്ന് മെസേജ് അയച്ചപ്പോള്‍, ജീവനൊടുക്കാന്‍ വെല്ലുവിളിച്ചിട്ട് ജിഷ്ണു പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ബ്ളോക്കാക്കുകയായിരുന്നു.
വിഷം കഴിച്ച കാര്യം കാമുകനെയും കാമുകന്റെ സുഹൃത്തിനെയും ആല്‍ഫിയ അറിയിച്ചിരുന്നു. വിഷം കഴിച്ച് കുഴഞ്ഞ് വീണ ആല്‍ഫിയയുമായി നാല് ദിവസം വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങുമ്പോള്‍ വിഷം കഴിച്ച വിവരം കാമുകനും സുഹൃത്തും ആരോടും പറഞ്ഞില്ല. അവശതയുടെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേയ്ക്കും ആല്‍ഫിയയ്ക്ക് ജീവന് നഷ്ടമായിരുന്നു. ജിഷ്ണുവിനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തു.
Post Your Comments