Latest NewsIndiaNews

മതപരിവര്‍ത്തനം : മതപുരോഹിതന്‍ മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി : മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചില തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. വര്‍ഗീയത പരത്തുന്ന സന്ദേശങ്ങള്‍ വാട്സാപ് വഴി പങ്കുവെച്ച് മറ്റ് മതങ്ങളോട് വെറുപ്പുണ്ടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സപ്തംബര്‍ 22നാണ് 64 കാരനായ ഇസ്ലാമിക പണ്ഡിതന്‍ മൗലാന കലിം സിദ്ദിഖിയെ എടിഎസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ യുപിയിലെ പ്രധാനപ്പെട്ട മതപുരോഹിതന്മാരില്‍ ഒരാളാണ് സിദ്ദിഖി. ഉമര്‍ ഗൗതം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൗലാന കലിം സിദ്ദിഖിയുടെ പേര് ആദ്യമായി ഉയര്‍ന്ന് വന്നത്.

Read Also : ശിരോവസ്ത്രം ധരിച്ചു കൊണ്ട് പഠിക്കാനും പ്രവർത്തിക്കാനുമുള്ള റിസ നഹാന്റെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യം: ഫാത്തിമ തഹ്ലിയ

രഹസ്യ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉമര്‍ ഗൗതമിനെയും മറ്റ് എട്ട് പേരെയും ഉത്തര്‍പ്രദേശ് പൊലീസ് ഇക്കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ബധിരരായ കുട്ടികളുടെയും സ്ത്രീകളുടെയും ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരായിരുന്നു ഉമര്‍ ഗൗതമും കൂട്ടാളികളും. ഇവര്‍ ഏകദേശം ആയിരം പേരെ പല കാരണങ്ങള്‍ പറഞ്ഞ് ഇസ്ലാമിലേക്ക് മതം മാറ്റിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

മൗലാന കലീം സിദ്ദിഖിയെ മീററ്റില്‍ നിന്നാണ് പിടികൂടിയത്. മാസങ്ങളായി രഹസ്യപ്പൊലീസ് നിരീക്ഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. മതം മാറ്റവുമായി ബന്ധപ്പെട്ട് മൗലാന കലിം സിദ്ദിഖിക്ക് കോടികള്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button