കൊച്ചി: മോന്‍സന്റെ കൈയിലുണ്ടായിരുന്ന ശബരിമല ചെമ്പോലയ്ക്ക് 300 വര്‍ഷത്തെ പഴക്കമുണ്ടെന്ന വസ്തുത വെളിപ്പെടുത്തി തൃശൂരിലെ പുരാവവസ്തു കച്ചവടക്കാരന്. മോന്‍സന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയില്‍ 300 വര്‍ഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതായും തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണന് പറഞ്ഞു.
Read Also : ഓര്‍ത്തഡോക്സ് – യാക്കോബായ സഭാതര്‍ക്കം: തീരുമാനം അറിയിച്ച് കേരളാ ഹൈക്കോടതി
അമ്പലത്തിലെ വെടിവഴിപാടും നാളികേര വഴിപാടും ഒരു പ്രത്യേക വ്യക്തിയെ ഏല്‍പ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉളളടക്കമെന്നും ഗോപാലകൃഷ്ണന് പറയുന്നു. തൃശൂരിലെ ഫിലാറ്റലിക് ക്ലബിലെ ഒരാളില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ ചെമ്പോല പണം വാങ്ങി താന്‍ സന്തോഷിന് വില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫിലാറ്റലിക് ക്ലബിലെ ഒരംഗം ചെമ്പോല പരിശോധിച്ച് പഴക്കം ഉറപ്പുവരുത്തിയെന്നും ഇദ്ദേഹം പുരാവസ്തു വിദഗ്ദ്ധനാണെന്നും ഗോപാലകൃഷ്ണന് അവകാശപ്പെട്ടു.
അതേസമയം, മോന്‍സണെ നേരിട്ട് പരിചയമില്ലെന്നും രണ്ട് കൊല്ലം മുന്‍പ് സന്തോഷിനാണ് ചെമ്പോല നല്‍കിയതെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Post Your Comments