ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച ബ്രിട്ടന് തിരിച്ചടിയുമായി ഇന്ത്യ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ എഴുനൂറോളം യാത്രക്കാരെയാണ് പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈനിലേക്ക് ഇന്ത്യ അയച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്കുശേഷം എത്തിയ യാത്രക്കാരെയാണ് ആർടിപസിആർ ടെസ്റ്റിനുശേഷം ക്വാറന്റൈനിലാക്കിയത്.
ഇതിൽ ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ളവർ ഉണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസമാണ് കേന്ദ്രം അന്താരാഷ്ട്രാ യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. ഇതിലാണ് ബ്രിട്ടനിൽ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. പുതിയ മാർഗ നിർദ്ദേശപ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
Read also : പടക്കങ്ങള്‍ നിരോധിച്ചു, കർഷകർ വൈക്കോൽ കുറ്റികൾ കത്തിയ്ക്കുന്നത് തടയും: മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ
മാത്രമല്ല ബ്രിട്ടീഷ് , കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യവും ഇന്ത്യ ഇതിനകം പിൻവലിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ സാധാരണ സ്റ്റാമ്പ് വിസയ്ക്ക് അപേക്ഷിക്കണം. ഇന്ത്യൻ പൗരന്മാരുടെ പ്രവേശനത്തിന് ഈ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്.
Post Your Comments