ദോഹ : രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള പുതിയ യാത്രാനയം ഖത്തർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സജീവമാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : ഒമാനിൽ സംഹാര താണ്ഡവമാടി ഷഹീൻ ചുഴലിക്കാറ്റ് : ദുരന്ത ചിത്രങ്ങൾ കാണാം
ഇഹ്തിറാസ് ആപ്പ് ഉപോഗിക്കുന്നതിന് യാത്രക്കാരുടെ കൈവശം ഖത്തറിന്റെ സേവന ദാതാക്കളില്‍ (ഉരീദൂ/വോഡാഫോണ്‍) നിന്നുള്ള സിം കാര്‍ഡ് അല്ലെങ്കില്‍ അന്താരാഷ്ട്ര സിം കാര്‍ഡ് ഉണ്ടായിരിക്കണം. കൂടാതെ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരിക്കണം. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകള്‍ വഴി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
ആന്‍ഡ്രോയ്ഡ് 6 അല്ലെങ്കില്‍ അതിന് മുകളിലോ, ഐ.ഒ.എസ് 13.5 അല്ലെങ്കില്‍ അതിന് മുകളിലോ ഉള്ള സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തിക്കുക.
Post Your Comments