Latest NewsIndiaNews

ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്?: വിമർശനവുമായി സുപ്രീം കോടതി

കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും തെരുവില്‍ സമരം ചെയ്യുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ല

ഡൽഹി: രാജ്യത്ത് കര്‍ഷകസമരങ്ങള്‍ തുടരുന്നതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെതിരെയാണ് സുപ്രീം കോടതിയുടെ പരാമർശം. ദേശീയ പാത തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ നേരത്തെയും കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ലെന്നും പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. കര്‍ഷക നിയമത്തിന്റെ സാധുത കോടതിയ്ക്കല്ലാതെ ആര്‍ക്കും നിര്‍ണയിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന് ശേഷം പിന്നെന്തിനാണ് തെരുവുകളില്‍ പ്രതിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മുംബൈ കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളി

കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും തെരുവില്‍ സമരം ചെയ്യുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ലെന്നും കിസാന്‍ മഹാപഞ്ചായത്തിന്റെ ഹരജി സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണയിരിക്കുന്ന ഒരു വിഷയത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍, പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാരുടെ സമ്പൂര്‍ണമായ അവകാശമാണോ എന്ന വസ്തുത പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് കോടതി വിലയിരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button