മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് സബ് -കോപാക്ട് എസ് യുവി സെഗ്മെന്റില്‍ ‘പഞ്ച്’ എന്ന പുതിയ വാഹനം അവതരിപ്പിച്ചു. ഒക്ടോബര്‍ 20ന് വിപണിയില്‍ ഇറക്കാൻ പദ്ധതിയിടുന്ന പഞ്ചിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ടാറ്റ നെക്‌സോണ്‍ എന്ന മോഡലിന്റെ തൊട്ടുതാഴെ വരുന്നതാണ് പഞ്ചിൽ അൾട്രോസ്, ടിഗോർ എന്നിവയിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. പൊക്കമുള്ള സീറ്റ്, ഹൈ ഗ്രൗണ്ട് ക്ലിയറന്‍സ്, തുടങ്ങി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.
പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്, ക്രീയേറ്റീവ് എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ച് വിപണിയിലെത്തുക. ഭാവിയില്‍ പഞ്ചിന്റെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ ഇറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ഫങ്ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, തുടങ്ങി നിരവധി മറ്റു സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments