Latest NewsKeralaNewsIndiaInternational

വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം, അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെയാണ് തന്‍റെ കാറില്‍ വച്ച് അധ്യാപിക ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്

ഫ്ലോറിഡ: വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം നടന്നെന്നാരോപിച്ച് അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ. പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക തന്റെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. ഫ്ളോറിഡയിലെ ഒരു ബോര്‍ഡിംഗ് സ്‍കൂളിലെ അധ്യാപികയെയാണ്  അന്വേഷണത്തിനൊടുവില്‍ സ്‍കൂളില്‍ നിന്നും പുറത്താക്കിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

Also Read:സംസ്ഥാന പൊലീസിന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്ലോറിഡ ഐഎംജി സ്‍കൂളിലെ 38കാരിയായ ടെയ്‌ലർ ജെ ആൻഡേഴ്‍സൻ എന്ന അധ്യാപികയാണ് കാറില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സ്കൂളിൽ വച്ചുള്ള ടീച്ചറുടെയും വിദ്യാര്‍ത്ഥിയുടെയും സ്വഭാവങ്ങളിൽ വന്ന മാറ്റങ്ങളെ തുടർന്നുണ്ടായ സംശയമാണ് അന്വേഷണത്തിലേക്കും തുടർന്ന് നടപടിയിലേക്കും നീങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ടെയ്‌ലർ ജെ ആൻഡേഴ്‍സൻ എന്ന അധ്യാപിക വിദ്യാർത്ഥിയെ ആദ്യം അവരുടെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് ബീച്ചിലേക്ക് പോവുകയുമാണ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. അവിടെ വച്ചാണ് ടീച്ചറുടെ കാറില്‍ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button