മലപ്പുറം: മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കുമെന്ന് മുഖ്യമന്ത്രിയോട് പാണക്കാട് സാദിഖലി തങ്ങൾ. ഹരിത വിവാദത്തിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് തങ്ങള്‍ രംഗത്തെത്തിയത്. മുസ്ലീം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാര്‍ട്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് രണ്ടായിരത്തില്‍ അധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Also Read:ക്യാമ്പസുകളിൽ തീവ്രവാദശ്രമങ്ങളില്ല: പാര്‍ട്ടി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി
എവിടെയാണ് ലീഗിൽ ലിംഗ വിവേചനമുള്ളതെന്ന് മുഖ്യമന്ത്രിയോട് സാദിഖലി തങ്ങള്‍ ചോദിച്ചു. നിയമസഭയിലെ വിവാദങ്ങള്‍ക്ക് നിയമസഭയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിതയ്ക്കെതിരായ മുസ്ലിംലീഗ് നടപടി മുഖ്യമന്ത്രി നിയമസഭയില്‍ ഉന്നയിച്ചതിനെതിരെയാണ് സാദിഖലി തങ്ങള്‍ രംഗത്തെത്തിയത്.
അതേസമയം, ഹരിത വിഷയത്തെ ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ പാർട്ടികൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Post Your Comments