ദുബായ്: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട്. ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. തിരമാലകൾ തീരത്ത് നിന്ന് 10 അടി ഉയരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ സന്ദർശിക്കരുതെന്ന് ജനങ്ങൾക്ക് യുഎഇ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, മലമുകളുകൾ എന്നിവിടങ്ങൾ സന്ദർശിക്കരുതെന്നാണ് യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും അധികൃതർ നൽകിയിരുന്ന നിർദ്ദേശം.
Post Your Comments