കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തർ

ദോഹ : കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തർ. കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്.

Read Also : ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവുകൾ 

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന വാക്സിനേഷന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല, വാക്സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ മതി.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അയല്‍ രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, സിറിയ, ഇറാന്‍, ഫ്രാന്‍സ്, ചൈന, ബ്രസീല്‍ തുടങ്ങിയവയും ഏഷ്യയില്‍ നിന്ന് ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

Share
Leave a Comment