ബെംഗളൂരു: തിരക്കേറിയ സിഗ്നലുകളില്‍ ഗതാഗതം നിയന്ത്രിക്കാനുള്ള പൊലീസിന്‍റെ തലവേദനക്ക് പരിഹാരമായിരിക്കുന്നു. ബെംഗളൂരുവിൽ ‘ബൊമ്മ പൊലീസിനെ’ രംഗത്തിറക്കിയിരിക്കുകയാണ്. നിയമലംഘകരെ നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമ്മില്ലെന്നാണ് ബെംഗലുരു പൊലീസ് പറയുന്നത്.
നഗരത്തിന്‍റെ പ്രധാന സിഗ്നലുകളില്‍ എല്ലാം ഈ ബൊമ്മ പൊലീസുണ്ട്. ഒറ്റനോട്ടത്തില്‍ ശരിക്കുള്ള പോലിസെന്നെ തോന്നു. സൂക്ഷിച്ച് നോക്കാതെ സംഗതി പിടികിട്ടില്ല.
Also Read: ഇന്ന് സന്ദർശകർക്കായി തുറന്ന് കോഴിക്കോട് ബീച്ച്: മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും !
പ്രധാനപ്പെട്ട സിഗ്നലുകളില്‍ എല്ലാം പൊലീസ് ബൊമ്മ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് യൂണിഫോമും റിഫ്ലക്ടര്‍ ജാക്കറ്റും തൊപ്പിയും ബൂട്ടും മാസ്കും അണിഞ്ഞ് നില്‍ക്കുന്ന പൊലീസ് ബൊമ്മയെ അത്ര വേഗത്തില്‍ തിരിച്ചറിയാനും സാധിക്കില്ല. അതുകൊണ്ട് തന്നെ വെട്ടിത്തിരിഞ്ഞ് പോകാന്‍ നോക്കുന്ന സ്ഥിരം നിയമലംഘകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഗതാഗത നിയമലംഘനങ്ങളും ട്രാഫിക്കും നിയന്ത്രിക്കാന്‍ ഒരു പോലെ പാടുപെടുന്ന ബെംഗളൂരു പൊലീസിന് ഒരു പരിധിവരെ സഹായകരമാണ് ഈ ബൊമ്മ പൊലീസ്. ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ട പൊലീസുകാരുടെ എണ്ണം അപര്യാപ്തമായതോടെയാണ് ബെംഗലുരു സിറ്റി കമ്മീഷ്ണര്‍ പുതിയ ആശയം മുന്നോട്ട് വച്ചത്. എന്തായാലും ബൊമ്മ പൊലീസ് ഹിറ്റായതോടെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലേക്കും ഇതേ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ് പൊലീസ്.
Post Your Comments