ന്യൂഡൽഹി: പുതുമ നിറഞ്ഞ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് ഭക്ഷണ ലോകത്ത് സാധാരണ കാര്യമാണ്. ഫ്യൂഷന്‍ പാചക പരീക്ഷണങ്ങളിലൂടെ ഭക്ഷണ വിഭവങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മോഡേണ്‍ ആയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾ ശ്രഷ്ടിച്ച വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി.
Also Read: തീയറ്ററുകൾ തുറന്നാൽ പ്രശ്‌നമാകും: സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഒരി ട്വിറ്റര്‍ ഉപയോക്താവ് വിചിത്രമായ ഈ കോംബോയുടെ ഫോട്ടോയും പങ്കുവെച്ചു. ഫോട്ടോയില്‍, സ്റ്റിക്കില്‍ ഉണ്ടാക്കിയ മൂന്ന് ഇഡ്ഡലികള്‍ ഒരു പാത്രത്തിലും മറ്റൊന്ന് സാമ്പാര്‍ പാത്രത്തില്‍ മുക്കി വെച്ചിരിക്കുകയുമായിരുന്നു. ഇതിനൊപ്പം സാധാരണ തേങ്ങാ ചട്‌നിയും വിളമ്പി വെച്ചിട്ടുണ്ട്. വിചിത്രമായ ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ചിലര്‍ ഈ പുതിയ വിഭവം ഇഷ്ടപ്പെടുകയും ചിലര്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവ ഉപയോഗിച്ച് പാകം ചെയ്ത സമൂസ.
പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്കയാണ് സമൂസയുടെ രൂപമാറ്റം വരുത്തിയ വിഭവം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ തരത്തിലുള്ള സമൂസകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ വൻ ചർച്ചകൾക്ക് വഴി തുറന്ന വിഭവമാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവയുടെ സമൂസ.
ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഇത്തരത്തിൽ ഭക്ഷണങ്ങളോട് ക്രൂരത കാണിക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ അഭിപ്രായം. ആരും തന്നെ ഈ വിഭവത്തിനോട് യോജിക്കുന്നില്ല. ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത് തടയാൻ നിയമം കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Post Your Comments