അബുദാബി : ഷഹീൻ ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ സ്ഥാപങ്ങൾക്ക് അവധി നൽകാമെന്ന് യുഎഇ മാനവവിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം അറിയിച്ചു.
ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ചുഴലിക്കാറ്റ് രാജ്യത്തെ ചില തീരപ്രദേശങ്ങളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകരുതൽ നടപടിയായി യുഎഇ നിവാസികളും സന്ദർശകരും ബീച്ചുകളും താഴ വരകളും പ്രദേശങ്ങളും സന്ദർശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ജോലിസ്ഥലത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നോ പരിക്കുകളിൽ നിന്നോ ജീവനക്കാരെ സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രാലയം സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments