ലണ്ടന്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് 1 കിലോ ആണിയും സ്‌ക്രൂവും. മദ്യപാനം നിര്‍ത്തിയതോടെയാണ് യുവാവ് ആണികളും സ്‌ക്രൂകളും കഴിക്കാന്‍ തുടങ്ങിയത്. ഒരുമാസം മുമ്പാണ് യുവാവ് ലോഹവസ്തുക്കള്‍ കഴിച്ചു തുടങ്ങിയത്.
ക്ലൈപെഡയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വയറില്‍ ലോഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തിയത്. ചിലതിന്റെ നീളം പത്തുസെന്റീമീറ്ററോളം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ പേരോ വിവരമോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ആണികളും സ്‌ക്രൂകളും പുറത്തെടുത്തത്. ശസ്ത്രക്രിയ്ക്ക് ശേഷം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments