സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രാജ്യത്തിന്റെ മിസൈല്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭയ്ക്കെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത് . രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്നതിന് മുന്‍പായി ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കണമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.
Read Also : പാകിസ്താനില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം : നിരവധി പേര്‍ കൊല്ലപ്പെട്ടു
ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോല്‍ സു ആണ് കടുത്ത ഭാഷയില്‍ ഐക്യ രാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിനെതിരെ രംഗത്തെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ ഇരട്ടത്താപ്പിനെതിരെയും ഉത്തരകൊറിയ വിമര്‍ശിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ ഇത്തരത്തില്‍ ആയുധ പരീക്ഷണം നടത്തുമ്പോള്‍ സംഘടന മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ഉത്തരകൊറിയ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ അടിയന്തര മീറ്റിങ്ങില്‍ ഉത്തരകൊറിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ തുടരെ തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഇതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസവും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മിസെല്‍ പരീക്ഷണമാണ് രാജ്യം നടത്തിയത്.
Post Your Comments