മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് തരാം ഷാരൂഖാന്റെ മകന് ആര്യന് ഖാന് ഒന്നാം പ്രതി. കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ഉള്‍പ്പെടെ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി ഒരു ദിവസത്തേക്ക് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയില്‍ വിട്ടു. ആര്യന് ഖാനെ കൂടാതെ സുഹൃത്ത് അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മോഡലും നടിയുമായ മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ വാട്സാപ്പ് ചാറ്റ് പരിശോധിച്ചത്തിൽ നിന്നും ഇവര്‍ക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മനസ്സിലായതായും എന്‍സിബി കോടതിയില്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ എന്‍സിബി കസ്റ്റഡിയിലെടുത്ത ആര്യൻ ഖാനെ ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കപ്പലില്‍നിന്ന് 13 ഗ്രാം കൊക്കെയിന്‍, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം ചരസ്, 1,33,000 രൂപ എന്നിവ പിടിച്ചെടുത്തെന്ന് എന്‍സിബി അറിയിച്ചു. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് ഇവർക്കെതിരെ കേസ്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍സിബി വ്യക്തമാക്കി. കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റേവ് പാര്‍ട്ടിയുടെ സംഘാടകരെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായും മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമാണ് ഇതിനു പിന്നിലെന്ന് കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായും എന്‍സിബി വ്യക്തമാക്കി. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യന് ഖാനെ കൂടാതെ ഡല്‍ഹി സ്വദേശിയായ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിലായതായി സൂചനയുണ്ട്.
Post Your Comments