KeralaLatest NewsNews

ഗാന്ധിജയന്തി: ഇന്നും നാളെയും ഓഫീസുകളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം.

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഇന്നും നാളെയും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടി വിജയിപ്പിക്കാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

‘ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കുന്നതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യമായതുംമായ സാധനങ്ങള്‍ നീക്കം ചെയ്യും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്തുക്കളും കടലാസുകളും നീക്കം ചെയ്യണം. ഒരിടത്തും മാറാല കെട്ടികിടക്കുന്ന അവസ്ഥ ഉണ്ടാക്കില്ല. സകല ഓഫീസുകളിലെയും ശൗചാലയങ്ങളും ശുചിയാക്കും’- മന്ത്രി വ്യക്തമാക്കി.

Read Also: മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: പരാതി നല്‍കുമെന്ന് എം സ്വരാജ്

‘ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം’- ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.

shortlink

Post Your Comments


Back to top button