
ജക്കാർത്ത : കടുത്ത പ്രണയം മൂലം കുക്കറിനെ കല്യാണം കഴിച്ച് യുവാവ് ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തി. ഇൻഡോനീഷ്യക്കാരൻ ഖോറുല്‍ അനമാണ് റൈസ് കുക്കറിനെ കല്യാണം കഴിച്ചത്. കുക്കറും യുവാവും പരമ്പരാഗത വേഷത്തിലാണ് വിവാഹത്തിനെത്തിയത്. വെള്ള ജുബ്ബ അണിഞ്ഞ ഖോറുലിന്‍റെയും നെറ്റ് കൊണ്ട് അലങ്കരിച്ച കുക്കറിന്‍റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോള്‍ കുക്കറിനെ ഡിവോര്‍സ് ചെയ്തതായി അറിയിച്ചിരിക്കുകയാണ് ഖോറില്‍ ഇപ്പോൾ. പാചകം ചെയ്യാന്‍ മാത്രമേ റൈസ് കുക്കറിനെകൊണ്ട് സാധിക്കൂ എന്ന് മനസിലാക്കിയതിനാല്‍ താന്‍ കുക്കറുമായി വേര്‍പിരിയുകയാണെന്നും ഖോറില്‍ പറഞ്ഞു. ന്തോനീഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമാണ് ഖോറുല്‍ അനം.
https://www.facebook.com/anam.distro/posts/3017414108505504
Post Your Comments