കുവൈറ്റ്: കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 35കാരിയായ മലയാളി നഴ്‌സിനെ. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
Read Also: ഒക്ടോബർ 3 മുതൽ പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി ഖത്തർ
അടുത്തിടെ ബ്രെയിനില്‍ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ഹോസ്പിറ്റലില്‍ ചികിത്സയിൽ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ് ഇബിന്‍സിന ആശുപത്രിയില്‍ കൊണ്ട് വന്നത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തുവരുന്നു.
Post Your Comments