Latest NewsNews

കൊവിഷീൽഡിനെ അംഗീകൃത വാക്‌സിനായി പരിഗണിക്കാനൊരുങ്ങി ഓസ്ട്രേലിയ

മെൽബൺ : വാക്‌സിനേഷൻ നിരക്ക് 80 ശതമാനം പിന്നിട്ട സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ളവർക്കാകും അടുത്ത മാസം മുതൽ വിദേശ യാത്രകൾ സാധ്യമാകും.
വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക് രാജ്യാന്തര അംഗീകാരമുള്ള വാക്‌സിനേഷൻ രേഖ ആവശ്യമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

Read Also : പാചകം ചെയ്യാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ : കുക്കറിനെ കല്യാണം കഴിച്ച യുവാവ് ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തി 

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തുള്ളവർക്കായിരിക്കും ആദ്യം വിദേശ യാത്രകൾ സാധ്യമാകുക എന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിലും സൗത്ത് ഓസ്‌ട്രേലിയയിലും പരീക്ഷിക്കുന്ന ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ പദ്ധതി പിന്നീട് മറ്റിടങ്ങളിലും വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും ഓസ്‌ട്രേലിയയിൽ അംഗീകരിച്ചിട്ടിലാത്ത വാക്‌സിൻ സ്വീകരിച്ചവർക്കും 14 ദിവസത്തെ ക്വാറന്റൈൻ ബാധകമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയയിൽ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല എന്നദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button