USALatest NewsNewsInternationalLife StyleSex & Relationships

വിവാഹത്തിനുമുമ്പ് സെക്‌സ് പാടില്ല: നിയമം മറികടക്കാൻ ‘സോക്കിങ്’ തന്ത്രവുമായി യുവതീ യുവാക്കൾ

മോർമണുകൾ ബഹുഭാര്യാത്വത്തെ വ്യാപകമായി സ്വീകരിക്കുമ്പോഴും, വിവാഹപൂർവ രതിയെ വലിയ പാപമായിട്ടാണ് കാണുന്നത്

അമേരിക്ക: പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഉടലെടുത്ത ‘ലാറ്റർ ഡേ സെയ്ന്റ്’ എന്ന ക്രിസ്തീയ മത വിഭാഗം കർശനമായ മത നിയമങ്ങളോടെ പുലരുന്നവരാണ്. സെക്സിനെക്കുറിച്ച് തുറന്ന ചർച്ചകൾ പോലും പ്രയാസമായ, വളരെ യാഥാസ്ഥിതികമായ ഒരു സമൂഹമാണ് മോർമണുകൾ. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുന്ന ഈ വിഭാഗം ബഹുഭാര്യാത്വത്തെ വ്യാപകമായി സ്വീകരിക്കുമ്പോഴും, വിവാഹപൂർവ രതിയെ വലിയ പാപമായിട്ടാണ് കാണുന്നത്. സഭയുടെ നിയമങ്ങളെ പതിറ്റാണ്ടുകളായി ഒരു വിട്ടുവീഴ്ചയും കൂടാതെ പിന്തുടർന്നിരുന്ന മോർമോണുകൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും പുതിയ തലമുറ, പക്ഷേ, ആ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്.

പള്ളിയിൽ വെച്ച് പുരോഹിതൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞകൾ ഏറ്റുചൊല്ലി, വ്യവസ്ഥാപിതമായ രീതിയിൽ ഭാര്യാഭർത്താക്കന്മാരാകാതെ യുവതീയുവാക്കൾ തമ്മിൽ തീവ്രമായ ചുംബനം പോലും പാടില്ലെന്നും യുവതീ യുവാക്കൾ സെക്സിൽ ഏർപ്പെടാൻ ഒട്ടും പാടില്ല എന്നും കീഴ്വഴക്കമുള്ളവരാണ് ഇക്കൂട്ടർ.ഇങ്ങനെയുള്ള മോർമൺ ടീനേജർമാർക്കിടയിൽ ‘സോക്കിങ്’ എന്ന ശീലം, വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് വെളിപ്പെടുത്തൽ.

സഹപാഠിയെ കഴുത്തറുത്ത് കൊന്നതിന്റെ കാരണം വ്യക്തമാക്കി അഭിഷേക്, അമ്പരന്ന് പോലീസ്

മോർമൺ നിയമപ്രകാരം വിവാഹത്തിന് മുമ്പ് യുവതീയുവാക്കൾ തമ്മിൽ സെക്സിൽ ഏർപ്പെടാൻ പാടില്ല . പക്ഷേ, എന്നാൽ യുവതീയുവാക്കളുടെ ഇവരുടെ ലൈംഗികാവയവങ്ങൾ തമ്മിൽ സമ്പർക്കമുണ്ടാവാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ഇത് മുതലാക്കുകയാണ് മോർമൺ ടീനേജർമാർ. സോക്കിങ് എന്നറിയപ്പെടുന്ന ഈ പരിപാടിയിൽ, യുവതീയുവാക്കൾ കിടക്കയിൽ പരസ്പരം ജനനേന്ദ്രിയങ്ങളാൽ ബന്ധിതരായി കിടക്കും,എന്നാൽ അവരായിട്ട് രതിയിൽ ഏർപ്പെടുകയോ അനങ്ങുകയോ ചെയ്യില്ല.

ഈ രണ്ടുപേരുടെയും ഏതെങ്കിലും ഒരു സ്നേഹിതനോ സ്നേഹിതയോ സഹായത്തിന് എത്തും യുവതീയുവാക്കൾ പരസ്പര ബന്ധിതരായി സ്പ്രിങ് ബെഡിൽ കിടക്കുന്നതിന്റെ തൊട്ടടുത്ത് കയറിനിന്ന് സുഹൃത്ത് തുടർച്ചയായി ചാടും. സ്പ്രിങ് ബെഡിൽ സുഹൃത്ത് നടത്തുന്ന ഈ ചാട്ടങ്ങളുടെ ഗുണം, നേരത്തെ തന്നെ ബന്ധിതരായി കിടക്കുന്ന യുവതീ യുവാക്കൾക്ക് കിട്ടും. ഫലത്തിൽ, മതത്തിന്റെ നിയമമൊട്ടു ലംഘിച്ചുമില്ല, അവർക്കാവശ്യമുള്ളത് ലഭിക്കുകയും ചെയ്യും.

ഷഹീന്‍ ചുഴലിക്കാറ്റ് 12 മണിക്കൂറിനകം തീവ്രമാകും: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

വിലക്കപ്പെട്ടതാണെങ്കിലും, ജംപ് ഹംപിങ് എന്നും സോക്കിങ് എന്നും അറിയപ്പെടുന്ന ഈ ടെക്നിക്, മോർമണുകൾക്കിടയിൽ വ്യാപകമായി നടന്നു വരുന്നുണ്ട് എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കോളേജുകളുടെ മിക്സഡ് ഡോർമെറ്ററികളിലാണ് സോക്കിങ് ഏറ്റവും അധികമായി നടക്കുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം, സോക്കിങ്ങിൽ തുടങ്ങി പലപ്പോഴും സഭ വിലക്കുന്ന പാപം പ്രവർത്തിച്ചു പോവുന്നവരാണ് പലരുമെന്ന് മോർമൺ സഭാംഗം വെളിപ്പെടുത്തുന്നു.

എന്നാൽ തങ്ങളുടെ സമൂഹത്തിൽ വ്യാപകമാകുന്ന സോക്കിങ് ശീലത്തെക്കുറിച്ച്, ഇതിനകം തന്നെ മോർമൺ സഭയ്ക്കുള്ളിൽ നിന്നും പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. സാങ്കേതികമായി ലൈംഗിക ബന്ധത്തിന്റെ നിർവചനത്തിൽ പെടില്ല എങ്കിലും സോക്കിങ് എന്നതും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നും അത് ഒരു കാരണവശാലും ചെയ്യാൻ ശ്രമിക്കരുത് എന്നും മോർമൺ മതമേധാവികൾ വിശദമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button