Latest NewsIndiaNews

ഭര്‍ത്താവിനെ മറക്കാന്‍ കഴിയുന്നില്ല, ഓര്‍മ്മയ്ക്ക് ശവകുടീരം പണിത് ഭാര്യമാര്‍: ഭര്‍ത്താവിന്റെ അടുത്ത് രണ്ടുശവകുടീരം കൂടി

ഭര്‍ത്താവ് മരണപ്പെട്ടതോടെ പ്രായമായ രണ്ട് സ്ത്രീകളുടെയും ജീവിതം സങ്കടപൂര്‍ണമായി

അനന്ദപൂര്‍: മരണപ്പെട്ട ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ശവകുടീരം പണിത് ഭാര്യമാര്‍. അഞ്ജിനമ്മ, യെല്ലമ്മ എന്നിവരാണ് തങ്ങളുടെ ഭര്‍ത്താവിനായി ശവകുടീരം നിര്‍മ്മിച്ചത്. ഭര്‍ത്താവിന്റെ ശവകുടീരത്തിന് അടുത്തായി തന്നെ ഭാര്യമാര്‍ തങ്ങള്‍ക്ക് വേണ്ടിയും രണ്ടു ശവകുടീരം തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ മരണശേഷം ഭര്‍ത്താവിനെ അടക്കിയ സ്ഥലത്തുതന്നെ തയ്യാറാക്കിയ ഈ ശവകുടീരങ്ങളില്‍ തങ്ങളെയും മറവ് ചെയ്യണമെന്നാണ് ഇരുവരുടെയും ആവശ്യം.

അനന്ദപൂര്‍ ജില്ലയുടെ ഭാഗമായ കമറുപള്ളി ഗ്രാമത്തില്‍ താമസിച്ചിരുന്ന കുറുബ രാഗേ പെഡ്ഡ കൊണ്ടയ്യ എന്ന കര്‍ഷകന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 നാണ് മരണപ്പെട്ടത്. രണ്ടു ഭാര്യമാര്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയായിരുന്നു കുറുബ രാഗേയുടെ മരണം. ഭര്‍ത്താവ് മരണപ്പെട്ടതോടെ പ്രായമായ രണ്ട് സ്ത്രീകളുടെയും ജീവിതം സങ്കടപൂര്‍ണമായി. ഇരുവര്‍ക്കും തങ്ങളുടെ ഭര്‍ത്താവിനെ മറക്കാന്‍ കഴിയുന്നില്ലായിരുന്നു. തുടര്‍ന്ന് ഇരുവരും ഭര്‍ത്താവിന്റെ പേരില്‍ ഒരു ശവകുടീരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ശവകുടീര നിര്‍മ്മാണം പൂര്‍ത്തിയാക്കി. നിരവധി പേരാണ് ശവകുടീരം കാണാനായി എത്തുന്നത്. ഇരുവര്‍ക്കും മക്കളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button