UAELatest NewsNewsGulf

ദുബായ് എക്സ്പോ 2020 : ആ​ഗോ​ള വി​ക​സ​ന​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ്​ എ​ക്​​സ്​​പോയെന്ന് എം.എ. യൂസഫലി

ദുബായ് : ആ​ഗോ​ള വി​ക​സ​ന​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ്​ എ​ക്​​സ്​​പോയെന്ന് ലു​ലു ​ഗ്രൂ​പ്​ ചെ​യ​ര്‍​മാ​ന്‍ എം.എ. യൂസഫലി. യു.​എ.​ഇ സമ്പദ് വ്യ​വ​സ്​​ഥ​ക്കു​ള്ള വാ​ക്​​സി​നാ​ണ്​ എ​ക്​​സ്​​പോ 2020 എ​ന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ബ്രിട്ടനിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ജയില്‍പുള്ളികളെ പുറത്തിറക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി 

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​വ​സ​ര​ങ്ങ​ളു​ടെ​യും നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും വാ​തി​ല്‍ തു​റ​ക്കു​ന്ന​താ​ണ്​ ഈ ​ആ​ഗോ​ള മേ​ള. മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​നും സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ഈ ​രാ​ജ്യ​ത്തെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ലോ​കം മു​ഴു​വ​ന്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. ആ​ഗോ​ള വി​ക​സ​ന​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ്​ എ​ക്​​സ്​​പോ എ​ന്ന്​ നി​സ്സം​ശ​യം പ​റ​യാം. എ​ക്​​സ്​​പോ​യു​ടെ ആ​റ്​ മാ​സ​ത്തി​നി​ടെ പ​ല മേ​ഖ​ല​ക​ള്‍​ക്കും ഉ​ണ​ര്‍​വു​ണ്ടാ​കു​മെ​ന്നും പു​തി​യ ബി​സി​ന​സ്​ ശൃം​ഖ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന്​ ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ്യാഴാഴ്ച്ച യുഎഇ സമയം 7.30 ന് എക്‌സ്‌പോ നഗരിയിലെ അൽവസ്ൽ പ്ലാസയിൽ മേള ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളാണ് എക്‌സ്‌പോ അധികൃതർ ഒരുക്കിയിരുന്നത്.

ഇന്ത്യ ഉൾപ്പെടെ 191 രാജ്യങ്ങളാണ് ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. മാർച്ച് 31 വരെ ആറു മാസത്തേക്കാണ് എക്‌സ്‌പോ നടക്കുക. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button